ആര്‍ക്കും വിലക്കാനാകില്ല...."പത്മാവത് വരും"

  • 6 years ago
ആര്‍ക്കും വിലക്കാനാകില്ല...."പത്മാവത് വരും"



രാജസ്ഥാന്‍,മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളാണ് പത്മാവത് നിരോധിച്ചത്



വിലക്കുകളും ഭീഷണികളും മറികടന്ന് പത്മാവത്.പരമോന്നത നീതി പീഠത്തിന്റെ അനുവാദത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന് സുപ്രീംകോടതിയുടെ പിന്തുണ.നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി.സെന്‍സര്‍ബോര്‍ഡ് പരീക്ഷ കടന്നെത്തിയ ചിത്രത്തെ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദമില്ലെന്നും ക്രമസമാധാനം തകര്ക്കുമെന്ന ന്യായം വിലപ്പോകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.രാജസ്ഥാന്‍ മധ്യപ്രദേശ് ഹരിയാന ഗുജറാത്ത് സംസ്ഥാനങ്ങളാണ് പത്മാവത് നിരോധിച്ചത്
റാണി പത്മിനിയെ അവഹേളിക്കുന്നുവെന്ന കര്‍ണിസേന ആരോപണത്തെ തുടര്ന്ന്.സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് അത്തരം രംഗങ്ങളില്ലെന്നുറപ്പാക്കി പത്മാവതിയെന്ന പേരും മാറ്റിയാണ് റിലീസിന് അനുമതി നല്കിയത്.ഇനിയും പ്രദര്‍ശനം തടയുന്നത് ഭരണഘടന ലംഘനമാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു
ജനുവരി 25നാണ് പത്മാവത് തിയേറ്ററുകളിലെത്തുന്നത്.സംസ്ഥാനങ്ങളുടെ ക്രമസമാധാന നില സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ് കോടതി ഓര്‍മിപ്പിച്ചു




Padmaavat controversy: SC suspends ban in four states


enter