മോഹൻലാൽ സംഘപരിവാർ അനുകൂലി?? | Oneindia Malayalam

  • 6 years ago
നടന്‍ മോഹന്‍ലാല്‍ സംഘപരിവാര്‍ അനുകൂലിയാണ് എന്ന രീതിയില്‍ നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. മോഹന്‍ലാലിന്റെ ചില ബ്ലോഗ് കുറിപ്പുകള്‍ പോലും ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു.വിശ്വശാന്തി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിന്റേത് എന്ന രീതിയിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഈ ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരി മോഹന്‍ലാല്‍ ആണെന്നാണ് പറയപ്പെടുന്നത്. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരുകള്‍ ചേര്‍ത്താണ് ഇങ്ങനെ ഒരു ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത് എന്നും പറയുന്നുണ്ട്.സോഷ്യല്‍ മീഡിയയില്‍ ഒരുപാട് തവണ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിവാദമാണിത്. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും രാഷ്ട്രീയം പലപ്പോഴും ചൂടന്‍ വിഷയവും ആണ്. എന്നാല്‍ മോഹന്‍ലാല്‍ ഇതുവരെ തന്റെ രാഷ്ട്രീയ നിലപാട് പരസ്യമാക്കിയിട്ടില്ല. മോഹന്‍ലാലിന്റെ അച്ഛന്റേയും അമ്മയുടേയും പേരുകള്‍ ചേര്‍ത്താണ് വിശ്വശാന്തി എന്ന പേരില്‍ ട്രസ്റ്റ് ഉണ്ടാക്കിയത് എന്നും പറയുന്നുണ്ട്. മോഹന്‍ലാല്‍ തന്നെ ഇങ്ങനെ പറയുന്നതിന്റെ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
Mohanlal with RSS Leaders: Photos spreading on Social Media

Recommended