ലൈംഗികബന്ധം ചിത്രീകരിച്ച് മതം മാറ്റാൻ പ്രേരിപ്പിച്ചു | Oneindia Malayalam

  • 6 years ago
ലൗ ജിഹാദ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നു. യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചു എന്ന പരാതിയില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. പത്തനംതിട്ട സ്വദേശിനിയായ യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചു എന്നാണ് പരാതി. ഗുജറാത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. കേസിലെ പ്രതികള്‍ക്ക് ഐസിസുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നാണ് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കിയിരിക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ ഒന്നാണ് ഇത്. പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടി ബെംഗളൂരുലില്‍ പഠനത്തിനിടെയാണ് മുഖ്യ പ്രതി മുഹമ്മദ് റിയാസിനെ പരിചയപ്പെടുന്നത്. ഈ സംഭവങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയം മാതാപിതാക്കള്‍ ഇടപെട്ട് ഗുജറാത്തിലേക്ക് തിരിച്ചുകൊണ്ടുപോയിരുന്നു. എന്നാല്‍ റിയാസ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചു.തന്നെ സിറിയയിലേക്ക് കടത്താന്‍ ശ്രമം നടക്കുന്നു എന്നാണ് പെണ്‍കുട്ടിയുടെ ആക്ഷേപം. ഇത്തരം ഒരു സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒരു സുഹൃത്തിന്റെ സഹായത്തോടെ സൗദിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്.

Recommended