പുതുവര്‍ഷത്തില്‍ തുടക്കം മമ്മൂക്കയുടെതാണ് / 8 വമ്പന്‍ സിനിമകളുണ്ട്! ആര് ജയിക്കും

  • 6 years ago
മലയാള സിനിമയുടെ പുതുവര്‍ഷാരംഭം മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ വാരനിരിക്കുന്ന സിനിമയുടെ പൂജയോട് കൂടിയായിരുന്നു തുടങ്ങിയത്. അബ്രാഹിമിന്റെ സന്തതികള്‍ എന്ന സിനിമയുടെ പൂജ ചടങ്ങുകളായിരുന്നു ന്യൂയര്‍ ദിനത്തില്‍ നടന്നത്. ശേഷം മമ്മൂട്ടി നായകനാവുന്ന മറ്റ് സിനിമകളെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു.മലയാളത്തിനൊപ്പം തമിഴിലും 2018ല്‍ മെഗാസ്റ്റാറിന്റെ സിനിമ അരങ്ങ് തകര്‍ക്കാന്‍ ഒരുങ്ങുകയാണ്. തുടക്കം തന്നെ പിഴക്കില്ലെന്ന ഉറപ്പില്‍ മമ്മൂട്ടിയുടെ ഒന്നിലധികം ബിഗ് ബജറ്റ് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്2018 ല്‍ മമ്മൂട്ടി നായകനായി എത്തുന്ന ആദ്യ സിനിമ സ്ട്രീറ്റ്‌ലൈറ്റ്‌സ് ആയിരിക്കും. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന സിനിമ കൂടിയാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്. ശ്യാംദത്ത് സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 26 നാണ് റിലീസ് ചെയ്യുന്നത്.

Recommended