വി ടി ബൽറാം അമുൽ ബേബി , വിമർശനവുമായി വി എസ് | Oneindia Malayalam

  • 6 years ago
VS Achuthanandan against VT Balram in AKG related Controversy

എകെജിക്കെതിരെ നടത്തിയ വിവാദ ആരോപണം പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറാകാത്ത വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. എംഎല്‍എ തെറ്റ് തിരുത്തുന്നത് വരെ ശക്തമായി പ്രതികരിക്കാന്‍ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. കഴിഞ്ഞ ദിവസവും ബല്‍റാമിന്റെ കാറിന് നേരെ ചീമുട്ടയേറുണ്ടായി.തല്‍ക്കാലം പൊതുചടങ്ങുകളില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് ബല്‍റാമിന് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിനിടെ വിടി ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് വിഎസ് അച്യുതാന്ദന്‍. ദേശാഭിമാനി എഡിറ്റോറിയല്‍ പേജിലെഴുതിയ അമൂല്‍ ബേബിമാര്‍ ആടിത്തിമിര്‍ക്കുമ്പോള്‍ എന്ന ലേഖനത്തിലാണ് തൃത്താല എംഎല്‍എയ്ക്ക് വിമര്‍ശനം.എകെജിയെക്കുറിച്ച് ഒരു കോണ്‍ഗ്രസ് യുവനേതാവ് ഫേയ്‌സ്ബുക്കില്‍ കുറിച്ച തികച്ചും അസംബന്ധജടിലമായ പരാമര്‍ശങ്ങളാണ് ഇത്തരമൊരു ലേഖനമെഴുതാന്‍ കാരണമെന്ന് വിഎസ് വ്യക്തമാക്കുന്നു. വിഎസ് പറയുന്നത് ഇങ്ങനെയാണ്: 1930കളുടെ അവസാനം കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്‍പേ തന്നെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിന്റെ സംഘര്‍ഷഭരിത ഭൂമികയിലേക്ക് എടുത്ത് ചാടിയവരായിരുന്നു ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കള്‍.എകെജിയുടെ വേര്‍പാടിന് ശേഷം ഭൂജാതനായ വ്യക്തിയാണ് ഈ യുവകോണ്‍ഗ്രസ് നേതാവ്. കമ്പ്യൂട്ടറുകള്‍ കൊണ്ടുള്ള കളികളില്‍ ഇദ്ദേഹം ബഹുമിടുക്കനാണെന്നും കോണ്‍ഗ്രസ്സുകാര്‍ തന്നെ പറയുന്നുണ്ട്. കമ്പ്യൂട്ടറും സാമൂഹ്യമാധ്യമങ്ങളുമൊന്നും വന്നിട്ട് അധികകാലമായിട്ടില്ലല്ലോ.അതിന് മുമ്പ് തന്നെ ഈ നാടുണ്ട്, ഇവിടെ മനുഷ്യരുണ്ട്.

Recommended