ഇനി ആർക്കും നിക്ഷേപകരാകാം | പുതിയ മാറ്റങ്ങളുമായി ഖത്തർ | Oneindia Malayalam

  • 6 years ago
Qatar allows 100% ownership for foreign investors

വിദേശികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര സമൂഹത്തെ ആകര്‍ഷിച്ച രാജ്യമാണ് ഖത്തര്‍. ഇപ്പോഴിതാ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ നിയമം നടപ്പാക്കിയിരിക്കുന്നു. വിദേശികള്‍ക്ക് അവരുടെ പൂര്‍ണ ഉടമസ്ഥതയില്‍ വ്യവസായം ആരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് ഖത്തര്‍ ഭരണകൂടം. ഇക്കാര്യത്തില്‍ ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. വിദേശ നിക്ഷേപകര്‍ക്ക് ഖത്തറില്‍ നിക്ഷേപമിറക്കുമ്പോള്‍ സമ്പൂര്‍ണ ഉടമസ്ഥാവകാശം നല്‍കുന്നതാണ് പുതിയ നിയമം. സമ്പദ് വ്യവസ്ഥയുടെ മിക്ക മേഖലകളിലും ഈ ഇളവ് അനുവദിക്കുമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ വിദേശ നിക്ഷേപകര്‍ക്ക് നടപ്പാക്കുന്ന പദ്ധതിയുടെ 49 ശതമാനം ഉടമസ്ഥാവകാശം മാത്രമാണ് നല്‍കിയിരുന്നത്. സാമ്പത്തിക ഭദ്രതയും പുരോഗതിയും സന്തുലിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പാക്കിയതെന്ന് സാമ്പത്തിക കാര്യമന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം വിശദീകരിച്ചു. അതേസമയം, നിയമത്തില്‍ ചില നിബന്ധനകള്‍ വച്ചിട്ടുണ്ട്. സ്വന്തമായി തുടങ്ങുന്ന വ്യവസായങ്ങളുടെ പൂര്‍ണ ഉടമസ്ഥാവകാശമാണ് നിക്ഷേപകര്‍ക്ക് നല്‍കുക. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥത നല്‍കില്ല.

Recommended