പ്രണവ് മോഹന്‍ലാല്‍ നായകനായി തുടക്കം കുറിക്കുന്ന ആദിയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.ജനുവരി 26 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ നരസിഹം പുറത്തിറങ്ങിയത് ജനുവരി 26നായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജനുവരി 26 ല്‍ നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രവുമായി പ്രണവും എത്തുകയാണ്.ആദിയുടെ റിലീസിനായി കാത്തിരിക്കുന്നതിനിടയിലാണ് പ്രണവിനോടൊപ്പമുള്ള അഭിനയത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ സഹതാരമായ അദിതി രവി പങ്കുവെച്ചത്.പ്രണവിന്റെ സിംപ്ലിസിറ്റിയെക്കുറിച്ച് നേരത്തെ പലരും സൂചിപ്പിച്ചിരുന്നു. താരപുത്രനെന്ന ജാഡയില്ലാതെ ആളുകളുമായി ഇടപഴകുന്ന പ്രണവിന്റെ പെരുമാറ്റം തന്നെയും സ്വാധീനിച്ചുവെന്ന് സഹതാരമായ അദിതി രവി പറയുന്നു. ആദിയുടെ ഷൂട്ടിങ്ങ് ആരംഭിച്ചപ്പോള്‍ കാരവാന്‍ ലഭിച്ചിരുന്നു. ഇടയ്ക്ക് താനും അതില്‍ കയറി ഇരിക്കാറുണ്ട്. ഉറങ്ങാന്‍ വേണ്ടി മാത്രമായാണ് പ്രണവ് അതില്‍ കയറുന്നത്.