സിപിഎം നേതാക്കൾ തെറ്റ് തിരുത്തണമെന്ന് ആവശ്യം | Oneindia Malayalam

  • 6 years ago
Pinarayi Vijayan against CPM leaders
സിപിഎം നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. നേതാക്കള്‍ തെറ്റ് തിരുത്തിയില്ലെങ്കില്‍ വെച്ചുപൊറുപ്പിക്കില്ല മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയിലെ പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗിയതയുണ്ട്. ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ പലരും തെറ്റ് കാണിച്ചുകൂട്ടി. തിരുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. പാര്‍ട്ടിക്ക് വിധേയമായി നില്‍ക്കുന്നതിന് പകരം പാര്‍ട്ടിയെ വിഷമത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.വ്യക്തിപൂജയും വ്യക്തികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന നിലപാടുകളും അംഗീകരിക്കാനാവില്ല. വിഎസ് പാര്‍ട്ടിയോടൊപ്പമാണ്. മറിച്ച് കരുതേണ്ടതില്ലെന്നും പിണറായി വ്യക്തചമാക്കി. മലമ്പുഴ മണ്ഡലത്തില്‍ പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിയായിരുന്ന വിഎസ്. അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയെ സ്വന്തം താത്പര്യത്തിന് മാറ്റിയെന്നും അദ്ദേഹം പാർ‌ട്ടിക്കൊപ്പം തന്നെയാണോഎന്നും ഒരു വിഭാഗം പ്രതിനിധികൾ തുറന്നടിച്ചിരുന്നു.

Recommended