2018ലെ പ്രതീക്ഷകൾ | filmibeat Malayalam

  • 6 years ago
Wishlist 2018: Here are Five Malayalam films to look forward to next year

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും പൃഥ്വിരാജും നിവിന്‍ പോളിയും ഫഹദ് ഫാസിലുമൊക്കെ ഏറ്റെടുത്ത സിനിമ പൂര്‍ത്തിയാക്കുന്നതിന്റെ ത്രില്ലിലാണ്.വിഎ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും ആദ്യമായി ഒരുമിച്ചെത്തുന്ന ഒടിയന്‍ അവസാന ഷെഡ്യൂളിലേക്ക് കടന്നിരിക്കുകയാണ്.മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലിനായി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ പ്രഖ്യാപനം നിവിന്‍ പോളി ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ചുരുങ്ങിയ കാലയളവിനുള്ളില്‍ ആരാധകമനസ്സില്‍ ഇടം നേടിയ നസ്രിയ നസീം വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചുവരികയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ പുരോഗമിച്ച് വരികയാണ്.

Recommended