ഉത്തരകൊറിയക്ക് യുഎസ്സിന്റെ വിലക്ക്‌ | Oneindia Malayalam

  • 6 years ago
US announces sanctions against Uthara Korean missile experts
കഴിഞ്ഞ ദിവസം ഉത്തരകൊറിയയുടെ രണ്ടു ഉന്നത ഉദ്യോഗസ്ഥർക്കു അമേരിക്ക ഉപരോധനം ഏർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മധ്യസ്ഥശ്രമത്തിന് റഷ്യ മുന്നോട്ടു വന്നത്. റഷ്യയുമായി അടുത്ത ബന്ധമുള്ള രണ്ടു ഉദ്യോഗസ്ഥർക്കാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.
ഉത്തരകൊറിയയുടെ ശക്തി കേന്ദ്രങ്ങളായി അറിയപ്പെടുന്ന കിം ജോങ് സിക്, റി പ്യേങ് ചോൾ എന്നീ ഉദ്യോഗസ്ഥർക്കാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. മിസൈൽ പരീക്ഷണത്തിൽ നിർണ്ണായക മാറ്റം കൊണ്ടു വന്നത് കിം ആണ്. അതു പോലെ ഭൂഖണ്ഡന്തര ബാലിസ്റ്റിക് മിസൈൽ പദ്ധതികളുടെ തലച്ചോറാണ് റി. ഇരുവർക്കുമാണ് അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. കൂടാതെ ഇവരുമായുള്ള അമേരിക്കൻ പൗരന്മാരുടെ സാമ്പത്തിക ഇടപാടും മരവിപ്പിച്ചിട്ടുണ്ട്. യുഎസും ഉത്തരകൊറിയയും തമ്മിലുള്ള പ്രശ്നത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നു ക്രംലിൻ വക്താവ് ദിമത്രി പെസ്കോവ് യുഎസിനെ അറിയിച്ചിരുന്നു . എന്നാൽ ഇതിനെതിരെയുള്ള യുഎസ് സ്റ്റേറ്റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഉത്തര കൊറിയയുമായി ബന്ധപ്പെടാൻ യുഎസിന് നിരവധി മാർഗങ്ങളുണ്ട്. ഇപ്പോഴുള്ളതിനേക്കാൾ വ്യത്യസ്തമായ വഴിയുണ്ടെന്ന് ഉത്തര കൊറിയ മനസ്സിലാക്കണം. തീരുമാനം തിരുത്തുന്നതും ചർച്ചക്ക് തയ്യാറാകുന്നതും അവരുടെ ഇഷ്ടമാണ്.

Recommended