കുൽഭൂഷന്റെ ഭാര്യയുടെ ചെരുപ്പ് ഊരി വാങ്ങിയതെന്തിന്? | Oneindia Malayalam

  • 6 years ago
The Pakistan government on Tuesday claimed that Indian national Kulbhushan Jadhav’s wife was made to remove her shoes during their meeting on December 25 as “there was something” in them.

ചെരിപ്പിനുള്ളിൽ സംശയകരമായ നിലയില്‍ എന്തോ ഉണ്ടായിരുന്നെന്നും സുരക്ഷാ കാരണങ്ങളാലാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു പാകിസ്താന്റെ വിശദീകരണം. സന്ദര്‍ശന ശേഷം അവരുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ പുതിയ ചെരിപ്പുകളും അവര്‍ക്കു നല്‍കിയിരുന്നുവെന്നും പാക്ക് വിദേശകാര്യവക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഡിസംബര്‍ 25-ാം തിയതി ക്രിസ്മസ് ദിനത്തിലായിരുന്നു കുല്‍ഭൂഷണ്‍ ജാദവിനെ അമ്മ അവന്തിയും ഭാര്യ ചേതനയും സന്ദര്‍ശിച്ചത്.കുല്‍ഭൂഷന്റെ ഭാര്യ ചേതന്റെ ഊരിവാങ്ങിയ ചെരിപ്പിനു പകരം മറ്റൊരു ചെരിപ്പ് അവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുകയായിരുന്നു. പരിശോധനയ്ക്കായി ഊരിവാങ്ങിയ ആഭരണങ്ങള്‍ അവര്‍ക്ക് തിരികെ നല്‍കുകയും ചെയ്തു.ഇന്ത്യയുടെ ആരോപണങ്ങള്‍ ഗൗരവമുള്ളതായിരുന്നെങ്കില്‍ അക്കാര്യങ്ങള്‍ അപ്പോള്‍ത്തന്നെ അവര്‍ക്ക് പറയാമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്കും ഇക്കാര്യം അവിടെയുണ്ടായിരുന്ന മാധ്യമങ്ങളോട് പറയാമായിരുന്നു.

Recommended