വിരുഷ്‌ക റിസപ്ഷനിൽ കോഹ്‌ലിയുടെ കിടിലൻ ഡാൻസ് | വീഡിയോ കാണൂ | Oneindia Malayalam

  • 6 years ago
Kohli dances with Dhawan's son Zoravar at reception, Watch video

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും തമ്മിലുള്ള താരവിവാഹത്തിന്റെ ആഘോഷങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇറ്റലിയില്‍ രഹസ്യമായി നടന്ന വിവാഹച്ചടങ്ങിനു ശേഷം ഇന്ത്യയില്‍ റിസ്പഷന്‍ പരിപാടികളു നടന്നു. ദില്ലിക്കു പിറകെ മുംബൈയിലും കഴിഞ്ഞ ദിവസം റിസപ്ഷന്‍ ചടങ്ങുകള്‍ നടത്തിയിരുന്നു. സെന്റ് റെഗിസില്‍ നടന്ന റിസപ്ഷന്‍ ചടങ്ങിനിടെയുള്ള കോലിയുടെ നൃത്തമാണ് തരംഗമായിരിക്കുന്നത്. ടീമംഗവും ഇന്ത്യന്‍ ഓപ്പണറുമായ ശിഖര്‍ ധവാന്റെ മകന്‍ സൊറാവറിനൊപ്പമാണ് കോലിയുടെ നൃത്തം. സൊറാവറിനെ കൈയിലേന്തി കോലിയുടെ അതിവേഗ നൃത്തം ചടങ്ങില്‍ പങ്കെടുത്തവരെയും ഹരം കൊള്ളിച്ചു. മുംബൈയില്‍ നടത്തിയ പരിപാടിയില്‍ ക്രിക്കറ്റിലെയും ബോളിവുഡിലെയുമെല്ലാം പ്രമുഖര്‍ക്കെല്ലാം ക്ഷണമുണ്ടായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, എംഎസ് ധോണി, യുവരാജ് സിങ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നു.

Recommended