Skip to playerSkip to main contentSkip to footer
  • 12/27/2017
Singer Chinmayi Sripada supports Parvathy in Kasaba Controversy

സിനിമയാകട്ടെ, രാഷ്ട്രീയമാകട്ടെ എതിര്‍ശബ്ദങ്ങളെ തെറിവിളിച്ച് തോല്‍പ്പിക്കുക എന്നത് സോഷ്യല്‍ മീഡിയയില്‍ പതിവായിരിക്കുന്നു. പൊങ്കാലയെന്ന ഓമനപ്പേരിട്ട് സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ ഈ തെറിവിളികളെ ആഘോഷമാക്കുക പോലും ചെയ്യുന്നു. ഇത്തരം പൊങ്കാലയുടെ ഇരകള്‍ സാധാരണ മാപ്പ് പറഞ്ഞ് രക്ഷപ്പെടുകയാണ് പതിവ്. ഇവിടെയാണ് പാര്‍വ്വതി വ്യത്യസ്തയാവുന്നത്.ട്വിറ്ററിലാണ് പാര്‍വ്വതിക്ക് പിന്തുണയുമായി ചിന്മയി ശ്രീപദ എത്തിയത്. സൈബര്‍ ആക്രമണത്തിന് എതിരെ പാര്‍വ്വതി പോലീസില്‍ പരാതി നല്‍കിയതിനെ ചിന്മയി അഭിനന്ദിക്കുന്നു. സോഷ്യല്‍ മീഡിയ വഴി ആക്രമണം നടത്തുന്നവരുടെ മുഖംമൂടികള്‍ വലിച്ച് കീറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ഒരു കൂട്ടം തമിഴ് ട്വിറ്റേറിയന്‍സ് തനിക്കെതിരെയും ഭീഷണികള്‍ മുഴക്കുകയുണ്ടായി. ഇവര്‍ക്കെതിരെ താനൊരു സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ നടത്തുകയുണ്ടായി. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹ്യമാധ്യമങ്ങളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. ഏതൊക്കെ അക്കൗണ്ടുകളില്‍ നിന്നാണ് പാര്‍വ്വതിക്കെതിരെ പ്രചാരണം നടക്കുന്നത് എന്നറിയുന്നതിന് വേണ്ടിയാണിത്. വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അധികൃതര്‍ക്ക് പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഒളിഞ്ഞിരുന്ന് തെറിവിളിച്ചവര്‍ക്കെല്ലാം പണി കിട്ടുന്ന ലക്ഷണമാണ് കാണുന്നത്.

Recommended