ബാറ്റിംഗ് റാങ്കിംഗില്‍ കോലി താഴേക്ക്‌ | Oneindia Malayalam

  • 6 years ago
Virat Kohli slips to third Position in T20I rankings
വിവാഹത്തിന് അവധിയെടുത്ത വിരാട് കോലിബാറ്റിങ് റാങ്കിങ്ങില്‍ താഴേക്കുപോയി. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര നഷ്ടമായ കോലി ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. നേരത്തെ 824 പോയന്റുണ്ടായിരുന്ന കോലിക്ക് ഇപ്പോള്‍ 776 പോയന്റാണ്. അനുഷ്‌കയുമായുള്ള വിവാഹം ഇറ്റലിയില്‍ നടക്കുന്നതിനാല്‍ കോലി ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടി20 പരമ്പരകളില്‍ നിന്നും അവധിയെടുത്തിരുന്നു. ഇതാണ് റാങ്കിങ്ങില്‍ പിറകോട്ടു പോകാനിടയാക്കിയത്. കോലിയുടെ അഭാവത്തില്‍ ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് റാങ്കിങ്ങില്‍ മുന്നില്‍ കയറി. കോലിയെ കൂടാതെ ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറുയും റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ബുംറ കളിച്ചിരുന്നില്ല. കൂടാതെ ആദ്യ രണ്ടു മത്സരത്തിലും വിക്കറ്റൊന്നും ലഭിക്കാത്തതും താരത്തിന് വിനയായി. എന്നാല്‍, ശ്രീലങ്കയ്‌ക്കെതിരെ സീരീസ് തൂത്തുവാരിയ ഇന്ത്യ ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാനുമായുള്ള പോയന്റ് വ്യത്യാസം കുറച്ചു. നേരത്തെ 119 പോയുന്റുണ്ടായിരുന്ന ഇന്ത്യയ്ക്കിപ്പോള്‍ 121 പോയന്റായി. 124 പോയന്റുമായി പാക്കിസ്ഥാനാണ് ഇപ്പോള്‍ മുന്നിലുള്ളത്. വെസ്റ്റിന്റീസ്, ശ്രീലങ്ക, ലോക ഇലവന്‍ തുടങ്ങിവരുമായുള്ള മത്സരവിജയമാണ് പാക്കിസ്ഥാന് തുണയായത്.

Recommended