Skip to playerSkip to main contentSkip to footer
  • 12/22/2017
TTV Dinakaran About RK Nagar Election and Jayalalitha's hospital visual.

ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി അണ്ണാഡിഎംകെ വിമത നേതാവ് ടിടിവി ദിനകരൻ. ഒരു വലിയ മാർജിനിൽ തന്നെ തങ്ങൾ ആർകെ നഗറിൽ വിജയിക്കുമെന്നും ടിടിവി പറഞ്ഞു. ഡിഎംകെയ്ക്ക് അനുകൂലമായിട്ടുള്ള 2 ജി കേസിലെ വിധിയോ ജയലളിതയുടെ ആശുപത്രിവാസ ദൃശ്യങ്ങളെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും ടിടിവി അഭിപ്രായപ്പെട്ടു. ആർകെ നഗർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 20 ദിവസത്തോളമായി താനും പ്രവർത്തകരും മണ്ഡലത്തിലാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവിടത്തെ ജനങ്ങളുടെ പൾസ് മനസിലാക്കാൻ തനിക്കായിട്ടുണ്ടെന്നും ടിടിവി പറഞ്ഞു. അതിനാൽ തന്നെ എക്സിറ്റ് ഫലങ്ങളിൽ തനിയ്ക്ക് വിശ്വാസമില്ലെന്നും ദിനകരൻ കൂട്ടിച്ചേർത്തു. ജയലളിതയുടെ ആശുപത്രിവാസ ദൃശ്യങ്ങൾ പുറത്തുവിട്ടതിന്റെ കാരണവും ദിനകരൻ വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെ പ്രതിഛായ മോശപ്പെടുത്താനല്ല ദൃശ്യങ്ങൾ പുറത്തുവിട്ടത്. പകരം ശശികലയ്ക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്നും ദിനകരൻ പറഞ്ഞു. എന്നാൽ തന്റെ അറിവോ സമ്മതമോയില്ലാതെയാണ് വെട്രിവേൽ ദൃശ്യങ്ങൾ പുറത്തു വിട്ടതെന്നും ദിനകരൻ പറഞ്ഞു.

Category

🗞
News

Recommended