വര്‍ഗീയ കലാപങ്ങളില്‍ യുപിയും കര്‍ണാടകവും മുന്നില്‍, കേരളം? | Oneindia Malayalam

  • 6 years ago
Riots In India, Details out

രാജ്യത്ത് ഏറ്റവുമധികം വര്‍ഗീയ കലാപങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ് മുന്നില്‍. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കിലാണ് ഉത്തർ‌പ്രദേശ് മുന്നിട്ടു നിൽക്കുന്നത്. തൊട്ടു പിറകെ കർണാടകയും മഹാരാഷ്ട്രയുമാണുള്ളത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്ത് 2098 വർഗീയ കലാപങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 450 കേസും ഉത്തർപ്രദേശിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2014 മുതൽ 2016 വരെയുള്ള കണക്കാണ് കേന്ദ്ര സർക്കാർ ബുധനാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ചത്. 279 കേസുകളുമായി കർണാടകയാണ് വർഗീയ കലാപങ്ങലിൽ തൊട്ടു പിറകിലുള്ളത്. 270 കേസുകളുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുമുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ 13 വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Recommended