Skip to playerSkip to main contentSkip to footer
  • 12/21/2017
Thodupuzha Police Canteen Bill

പൊലീസിൻറെ വാട്സ്ആപ്പ് സന്ദേശ് കണ്ട് കാപ്പി കുടിക്കാനെത്തിയ ഡിവൈഎഫ്ഐ നേതാവിന് പൊലീസിൻറെ വക എട്ടിൻറെ പണി. രണ്ട് ചായ, നാല് പൊറോട്ട, പൊലീസ് കാൻറീനിലെ പാർക്കിങ് ചാർജ് ഉള്‍പ്പെടെ 357 രൂപയാണ് ഡിവൈഎഫ്ഐ നേതാവിന് കാപ്പി കുടിച്ചിയിനത്തില്‍ ചെലവായത്. ചൊവ്വാഴ്ചയാണ് സംഭവം. ഡിവൈഎഫ്ഐ മണക്കാട് മേഖലാ സെക്രട്ടറി പ്രമോദ് ബാബുവും സുഹൃത്തുമാണ് തൊടുപുഴ പൊലീസ് കാൻറീനില്‍ കാപ്പി കുടിച്ചിറങ്ങിയപ്പോള്‍ ഞെട്ടിയത്. പൊലീസ് കാൻറീനില്‍ കുറഞ്ഞ വിലയില്‍ നല്ല ഭക്ഷണം ലഭിക്കുമെന്ന് വാട്സ് ആപ് ഉള്‍‌പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ തൊടുപുഴ പൊലീസ് സന്ദേശം കണ്ടിട്ടായിരുന്നു വരവ്. ഭക്ഷണം കഴിച്ച് പോകുംവഴി വാഹനം എടുക്കാൻ തുടങ്ങിയപ്പോള്‍ സി ഐ എൻ ജി ശ്രീമോനെ കണ്ട ശേഷം പോയാല്‍ മതിയെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സി ഐ യെ കണ്ടപ്പോള്‍ പൊലീസ് സ്റ്റേഷൻ വളപ്പില്‍ അനധികർതമായി വാഹനം പാർക്ക് ചെയ്തതിന് 300രൂപ പിഴ അടക്കാൻ നിർദേശിച്ചുവെന്നും പ്രമോദ് പറയുന്നു

Category

🗞
News

Recommended