രാഷ്ട്രീയമായാലും സമകാലീനപ്രസക്തിയുള്ള വിഷയങ്ങളെന്ത് തന്നെയായാലും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ആളാണ് സുനിത ദേവദാസ്. അടുത്തിടെ മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ചതിനും മലയാളസിനിമയിലെ സ്ത്രീവിരുദ്ധതയെ തുറന്നുകാണിച്ചതിനും നടിമാരും സ്ത്രീകളും ഒട്ടേറെഅശ്ലീല പ്രചാരണങ്ങള്‍ നേരിടേണ്ടി വരികയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെ ഒരു ബുദ്ധിജീവി ആകാം എന്ന തരത്തില്‍ നടിമാരെ അപമാനിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വീഡിയോക്ക് മറുപടിയുമായി സുനിതയുടെ ഒരു വീഡിയോ പ്രചരിക്കുകയാണ്. കുലസ്ത്രീ ആകുന്നതെങ്ങനെ എന്ന വിഷയത്തിലാണ് താനിന്ന് സംസാരിക്കുന്നത് എന്ന് പറഞ്ഞാണ് സുനിത ഫേസ്ബുക്ക് ലൈവ് തുടങ്ങുന്നത്. ഇതി ആദ്യം വേണ്ടത്, കുലസ്ത്രീകള്‍ ധരിക്കുന്ന സെറ്റ്, മുണ്ട്, ജിമിക്കി കമ്മല്‍, മാല തുടങ്ങിയവ ധരിക്കുകയാണത്രെ വേണ്ടത്. കുലസ്ത്രീ വേഷത്തില്‍ തന്നെയാണ് സുനിത ലൈവില്‍ എത്തിയതും!
Be the first to comment