Skip to playerSkip to main contentSkip to footer
  • 12/20/2017
Pranav Mohanlal's Aadhi To Hit Theatres On January 26

മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാല്‍ ആദ്യമായി നായകനാകുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മോഹൻലാലിൻറെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന അതേ ആവേശത്തോടെ തന്നെയാണ് പ്രണവിൻറെ ചിത്രങ്ങള്‍ക്കായും ആരാധകർ കാത്തിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലൂടെയാണ് പ്രണവിൻറെ അരങ്ങേറ്റം. ആക്ഷന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമ അതിനൊപ്പം സംഗീതത്തിനും പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി ജനുവരിലാണ് റിലീസിനെത്താന്‍ പോവുന്നത്. ജനുവരി 26നാണ് ആദിയുടെ റിലീസ്. ഈ ദിവസം സിനിമ വരുന്നതില്‍ ഏറ്റവുമധികം സന്തോഷം മോഹന്‍ലാല്‍ ആരാധകര്‍ക്കാണ്. മോഹന്‍ലാലിന്റെ നരസിംഹം റിലീസ് ചെയ്തത് ജനുവരി 26 ന് തന്നെ താരപുത്രന്റെ ആദ്യ സിനിമ വരുന്നതാണ് അതിന് കാരണം.

Recommended