Skip to playerSkip to main contentSkip to footer
  • 12/20/2017
Jayasurya's Punyalan: 30 Days Box Office Collection

ആദ്യവരവില്‍ തന്നെ പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിച്ച കഥാപാത്രമാണ് ജോയ് താക്കോല്‍ക്കാരൻ. രണ്ടാം വരവിലും ജോയിയെ കൈവിടാൻ പ്രേക്ഷകർ തയ്യാറായിരുന്നില്ല. പുണ്യാളൻ അഗർബത്തീസിലെ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിൻറെ പേരാണ് ജോയ് താക്കോല്‍ക്കാരൻ. ഒരു യുവ സംരംഭകനായാണ് ജയസൂര്യ ചിത്രത്തിലെത്തിയത്. ജനകീയ പ്രശ്‌നങ്ങള്‍ക്കെതിരെ ഭരണകര്‍ത്താക്കള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടായിരുന്നു ജോയ് താക്കോല്‍ക്കാരന്റെ രണ്ടാം. പുണ്യാളൻ അഗർബത്തീസ് എന്നാണ് ചിത്രത്തിൻറെ ആദ്യഭാഗത്തിൻറെ പേര്. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു രണ്ടാം ഭാഗത്തിൻറെ പേര്. ആദ്യഭാഗത്തേക്കാള്‍ മികച്ച ബോക്‌സ് ഓഫീസ് വിജയം സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചു. വിജയകരമായി ഇപ്പോഴും തിയറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ 30 ദിവസത്തെ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

Recommended