Skip to playerSkip to main contentSkip to footer
  • 12/19/2017
Mohanlal's Latest Photos Goes Viral

പരസ്യ സംവിധായകനായ വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ. ഒടിയന് വേണ്ടിയുള്ള മോഹൻലാലിൻറെ ലുക്ക് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ആരാധകരെല്ലാം പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ്. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന് വേണ്ടി 18 കിലോയോളമാണ് ലാലേട്ടൻ കുറച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ പുതിയ ലുക്കിനെ അനുകൂലിച്ചും വിമര്‍ശിച്ചും പ്രതികരണങ്ങള്‍ വന്നിരുന്നു. സണ്‍ഗ്ലാസ് ധരിച്ചായിരുന്നു താരം പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ സണ്‍ഗ്ലാസ് വെയ്ക്കാതെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം വെക്കേഷന്‍ ചിലവഴിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.ഒടിയന്‍ സംവിധായകനിലും അണിയറപ്രവര്‍ത്തകരിലുമുള്ള വിശ്വാസം കൊണ്ടാണ് മോഹന്‍ലാല്‍ ഈ സാഹസത്തിന് തയ്യാറായതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.തടി കുറച്ചതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. സണ്‍ഗ്ലാസ് ധരിച്ചുള്ള ചിത്രങ്ങളായിരുന്നു വൈറലായത്.

Recommended