അടുത്തിടെ മലയാള സിനിമയില്‍ ഉടലെടുത്ത വനിത സംഘടനയ്ക്ക് മോഹന്‍ലാല്‍ പിന്തുണ നല്‍കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഡബ്ലുസിസിയിലെ പ്രമുഖ നടിമാരുമായുള്ള ബന്ധമാണ് താരത്തിനെ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വനിതാ സംഘടനയിലെ പ്രധാനികളുടെ ശത്രുക്കളുമായി മോഹന്‍ലാലും അത്ര സ്വരച്ചേര്‍ച്ചയിലല്ല. അതുകൊണ്ടാണ് താരം സംഘടനയെ പിന്തുണയ്ക്കുന്നതെന്ന കിംവദന്തികളും പ്രചരിക്കുന്നുണ്ട്. വനിതാ സംഘടനയിലെ അംഗങ്ങളില്‍ പലരും മോഹന്‍ലാലിനെ പുകഴ്ത്തുന്നത് താരത്തിന്റെ പിന്തുണയ്ക്കുള്ള പ്രത്യുപകാരമായാമെന്നും ചിലര്‍ പറയുന്നുണ്ട്. സിനിമയില്‍ നിന്നും ഔട്ടാവുമെന്ന ഘട്ടത്തില്‍ പലര്‍ക്കും സഹായകമായെത്തിയത് മോഹന്‍ലാലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐഎഫ്എഫ്‌കെ വേദിയില്‍ വെച്ച് മമ്മൂട്ടിയെ പരസ്യമായി വിമര്‍ശിക്കാന്‍ പാര്‍വ്വതി ആര്‍ജ്ജവം കാട്ടിയതിന് പിന്നില്‍ സൂപ്പര്‍ താരത്തിന്റെ പിന്തുണയാണെന്ന തരത്തിലും സംസാരമുണ്ട്.