RJ Vysakh's Post About Actress Parvathy Goes Viral
പാർവ്വതിയുടെ OMKV പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി ആർജെ വൈശാഖ് രംഗത്തെത്തി. വൈശാങ്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വേറലാണ്. ഈ കസബ വിഷയം കത്തി പടരുമ്പോൾ മുതൽ പറയണം എന്ന് കരുതിയ ഒന്നാണ് ഇത് എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സ്ത്രീയെ എങ്ങനെ വർണിക്കാം (How do you define a woman ? - അതായിരുന്നു ചോദ്യം . അവരുടെ തന്നെ ഒരു സൂപ്പര്ഹിറ്റ് സിനിമയിൽ എങ്ങനെ ആകണം പെണ്ണ് എന്നൊരു ഡയലോഗ് ഉണ്ട് അതിനെ quote ചെയ്ത് കൊണ്ടായിരുന്നു ചോദ്യം) എന്നൊരു ചോദ്യത്തിന് ba ba ba ba അടിച്ച ഒരു OMKV ടീം നടിയെ എനിക്കറിയാം... സ്ത്രീകൾക്ക് കൊടുക്കുന്ന ഉപദേശം എന്ത് എന്നൊരു ചോദ്യത്തിന് ഒന്നും പറയാൻ വാക്കുകൾ ഇല്ലാതെ വെറുതേ ചിരിച്ചു കാണിച്ച ആ നടി സദസ്സിലുള്ള ഒരാളുടെ ചോദ്യത്തിന് ദാർഷ്ട്യത്തോടെ NO എന്നൊരു മറുപടി മാത്രം പറഞ്ഞ നിമിഷം ഞാൻ മറക്കില്ല (ഞാനും എന്റെ colleague ദീപയും ആയിരുന്നു ആ നടി ഉൾപ്പെട്ട ഒരു പരുപാടി അവതരിപ്പിച്ചത്. അതും ഒരു ലോകോത്തര വേദിയിൽ) പറയുമ്പോൾ അവരൊക്കെ ആണ് സ്ത്രീകളുടെ വക്താക്കൾ!! എന്ന് പരിഹസിച്ചാണ് പോസ്റ്റ്.