താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനുമെതിരെ ആരെന്ത് മോശമായി പറഞ്ഞാലും അവരെ വിമർശിക്കുകയാണ് ഫാൻസ് എന്നാണ് ഇപ്പോളുയരുന്ന പരാതി. കസബ എന്ന ചിത്രത്തെ വിമർശിച്ച പാർവതിയാണ് ഈ ഫാനസിൻറെ സൈബർ ആക്രമണങ്ങളുടെ പുതിയ ഇര. ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമർശങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനാണ് നടിക്കെതിരെയുള്ള ആക്രമണം. താരദൈവത്തെ ഒരു 'പീറപ്പെണ്ണ്' തൊട്ടുകളിച്ചെന്നായി ഫാന്‍സിന്റെ മുറവിളി. എന്നാല്‍ മമ്മൂട്ടിക്ക് വേണ്ടി ചുടുചോറ് വാരിക്കളിക്കുന്ന കുഞ്ഞിരാമനായി സംവിധായകന്‍ ജൂഡ് ആന്റണി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. പാര്‍വ്വതിയുടെ വക മുഖത്തടിക്കുന്ന അടി ചോദിച്ച് വാങ്ങിയ ജൂഡ് ജാള്യത മറയ്ക്കുന്നത് പുതിയ പോസ്റ്റിട്ടാണ്.ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ എന്നാണ് കസബയെ വിമർശിച്ച പാർവ്വതിയെ പരോക്ഷമായി ഉന്നം വെച്ച് ജൂഡ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.