ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഒടിയന് വേണ്ടിയുള്ള ലാലേട്ടൻറെ പുതിയ ലുക്ക് പുറത്തുവന്നത്. ഫ്രാൻസില്‍ നിന്നെത്തിയ 25 പേരടങ്ങുന്ന വിദഗ്ധ സംഘമാണ് ലാലേട്ടനെ പരിശീലനത്തിന് സഹായിച്ചത്. 50 ദിവസത്തെ പരിശീലനത്തിനൊടുവിലാണ് ലാലേട്ടൻ ഇപ്പോഴത്തെ രൂപത്തിലേക്കെത്തിയത്. എന്നാല്‍ മോഹന്‍ലാല്‍ ഒരു കുത്തിവെപ്പിലൂടെയാണ് മുഖത്തിന്റെ പ്രസരിപ്പിനും പ്രായം കുറവ് തോന്നുന്നതിന് പിന്നിലുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. അതിനിടെ 'ബോട്ടോക്‌സ്' ഇഞ്ചക്ഷനാണ് മോഹന്‍ലാല്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. ബോട്ടോക്‌സ്' ഇഞ്ചക്ഷന്‍ എടുക്കുന്നത് എന്തിനാണെന്ന് അറിയണോ?മുഖത്തിന്റെ പ്രായം കുറയ്ക്കുന്നതിനായി ബോളിവുഡ് /ഹോളിവുഡ് നടീ നടന്മാര്‍ എടുക്കുന്ന ഇഞ്ചക്ഷനാണ് ബോട്ടോക്‌സ്. മുമ്പ മമ്മൂട്ടിയും ഇത് ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ മുഖത്ത് പ്രായം കുറച്ചിരിക്കുന്നത് ഈ കുത്തിവെപ്പിലൂടെയാണെന്നാണ് പറയുന്നത്.