Himachal Pradesh election: CPM takes Theog as Rakesh Singha springs a surprise
ഹിമാചല്‍ പ്രദേശ് പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അപ്രതീക്ഷിത ജയം. തിയോഗ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച രാകേഷ് സിംഘയാണ് ജയം നേടിയത്. ബിജെപിയുടെ രാകേഷ് വര്‍മയെ ആണ് സിപിഎം സ്ഥാനാര്‍ഥി തോല്‍പ്പിച്ചത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത് രണ്ടാം തവണയാണ് രാകേഷ് സിംഘ നിയമസഭയിലെത്തുന്നത്. 1993ല്‍ ഷിംല മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. സംസ്ഥാനത്തെ സിഐടിയുവിന്റെ പ്രധാന നേതാവാണ് രാകേഷ് സിംഘ. ഹിമാചലിൽ ആപ്പിൾ കർഷകരെ സംഘടിപ്പിച്ച് നടത്തിയ സമരങ്ങളാണ് രാകേഷ് സിംഗയുടെ ജനപിന്തുണ വർദ്ധിപ്പിച്ചത്. ജിഎസ്‌ടി ബില്ലിനെതിരെയും ശക്തമായ സമരം സിപിഎം ഹിമാചലിൽ സംഘടിപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം തലപ്പത്ത് രാകേഷ് ആയിരുന്നു. ബിജെപി സ്ഥാനാർത്ഥി രാകേഷ് വർമ്മയെ 2131 വോട്ടുകൾക്ക് പിന്നിലാക്കിയാണ് തിയോഗയിൽ സിപിഎം സ്ഥാനാർത്ഥി വിജയിച്ചത്. എന്നാൽ തങ്ങളുടെ സീറ്റിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പോയി. സിപിഎം സ്ഥാനാര്‍ത്ഥിക്ക് 24564 ഉം രാകേഷ് വർമ്മയ്ക്ക് 22433 ഉം വോട്ട് ലഭിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ദീപക് രാഹോറിന് 8952 വോട്ട് മാത്രമാണ് ലഭിച്ചത്.