മോദിയുടെ പിന്‍ഗാമി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ അറിയാം

  • 6 years ago
കടുത്ത മത്സരത്തിനൊടുവില്‍ ജയിച്ചുകയറിയതിന്റെ ആശ്വാസത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. വോട്ടെണ്ണലിന്റെ പല ഘട്ടത്തിലും പിന്നാക്കം പോയ രൂപാണ് അവസാനം വിജയം സ്വന്തമാക്കുകയായിരുന്നു. നരേന്ദ്രമോദിയുടെ പിൻഗാമിയാണ് ഒരർഥത്തിൽ വിജയ് രൂപാനി. സമുദായ സമവാക്യത്തെക്കാൾ കൂടുതലായി ഭരണമികവിന് പ്രാമുഖ്യം കൊടുക്കുന്നു എന്നത് കൊണ്ട് മാത്രമല്ല അത്. നരേന്ദ്രമോദിക്ക് ശേഷം തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുന്ന ആദ്യത്തെ ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയ്ക്ക് കൂടിയാണ് അത്. മോദിജി പ്രധാനമന്ത്രിയായി ദില്ലിയിലേക്ക് പോയപ്പോള്‍ ഉണ്ടായ വിടവ് നികത്താൻ ബി ജെ പി തിരഞ്ഞെടുത്തതായിരുന്നു ആനന്ദിബെൻ പട്ടേലിനെ. എന്നാൽ പട്ടേലിന് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല. ഇതോടെ വിജയ് രുപാനി മുഖ്യമന്ത്രി കസേരയിലെത്തി. ഇപ്പോഴിതാ കോൺഗ്രസിന്‍റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുകയും ചെയ്തു. രാജ്കോട്ട് വെസ്റ്റില്‍ നിന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി ഇത്തവണ മത്സരിച്ചത്. നരേന്ദ്രമോദി മത്സരിച്ച് ജയിച്ച മണ്ഡലമാണ് രാജ്കോട്ട് വെസ്റ്റ്. കോൺഗ്രസിന്‍റെ ഇന്ദ്രനീൽ രാജ്ഗുരുവിനെയാണ് രുപാനി തോൽപ്പിച്ചത്. രണ്ട് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത രാജ്കോട്ട് വെസ്റ്റിൽ പലപ്പോഴും ഇന്ദ്രനീൽ രാജ്ഗുരുവിന് പിന്നിൽ രണ്ടാമതായിപ്പോയിരുന്നു രുപാനി.

Recommended