ഹിമാചല്‍ പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. ലീഡ് നിലയില്‍ ബിജെപി കേവല ഭൂരിപക്ഷം കടന്നു. 41 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 22 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രേംകുമാർ ദൂമല്‍ പിന്നിലായത് ബിജെപിക്ക് തിരിച്ചടിയായി. ഹിമാചലില്‍ നിലവില്‍ അധികാരം കൈയാളുന്ന കോണ്‍ഗ്രസിനെതിരായുള്ള ഭരണവിരുദ്ധവികാരം ബിജെപിക്ക് തുണയായി എന്നുവേണം വിലയിരുത്താൻ. കോണ്‍ഗ്രസിൻറെ മുഖ്യമന്ത്രി വീരഭന്ദ്ര സിങ്ങിനെതിരെ നിരവധി അഴിമതിയാരോപണങ്ങളാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ഹിമാചൽ പ്രദേശിൽ ബിജെപി ഭരണം പിടിച്ചെടുക്കുമെന്ന് നേരത്തെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നിരുന്നു. ഹിമാചലിലെ അർക്കിയിൽ മുഖ്യമന്ത്രി വിദർഭാ സിംഗ് മുന്നേറുകയാണ്. കൂടാതെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയായ പ്രേംകുമാർ ധുമാൽ സുജൻപൂരിൽ മുന്നേറുകയാണ്. നവംബർ 9 നാണ് ഹിമാചലിൽ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് ആകെ 50,25,941 വോട്ടർമാരാണ് ഉള്ളത്. റെക്കോർഡ് വോട്ടിങ് നടന്ന ഹിമാചലിൽ 74 ശതമാനമായിരുന്നു വോട്ടിങ്.