ജാമ്യം കിട്ടാനുള്ള നീക്കവുമായി ദിലീപ്? | Oneindia Malayalam

  • 6 years ago
Dileep To Extend Bail

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിക്കപ്പെട്ടുകഴിഞ്ഞു. ഇനി വിചാരണ തുടങ്ങേണ്ടതുണ്ട്. കേസില്‍ പള്‍സർ സുനിയാണ് ഒന്നാം പ്രതി. ദിലീപ് എട്ടാം പ്രതി. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനിടെ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാന്‍ ദിലീപെത്തിയിരുന്നു കഴിഞ്ഞ ദിവസം. ഡിസംബര്‍ 19ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കില്ല എന്നാണ് ദിലീപ് അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ അങ്കമാലി കോടതിയിലെത്തിയ ദിലീപ് കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റി. അഭിഭാഷകനൊപ്പമാണ് ദി്‌ലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത്. ഈ മാസം 19ന് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട് ദിലീപിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ 19ന് നേരിട്ട് ഹാജരാകാന്‍ സാധിക്കില്ല എന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്.

Recommended