Skip to playerSkip to main contentSkip to footer
  • 12/16/2017
കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ശരീര ഭാരം 18 കിലോ കുറയ്ക്കുന്നു എന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ വിമര്‍ശകരും സടകുടഞ്ഞ് എഴുന്നേറ്റു. ഒടുവില്‍ മോഹന്‍ലാല്‍ ഒടിയന്‍ ടീസറില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ട്രോളും വിമര്‍ശനങ്ങളും അവസാനിച്ചില്ല. ഇപ്പോഴിതാ പുത്തന്‍ ലുക്കില്‍ വിമര്‍ശകരെ പോലും വിസ്മയിപ്പിച്ച് പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ച് പുതിയ ലുക്കില്‍ എത്തിയതിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി പൊതുവേദിയിലെത്തി. ഇടപ്പള്ളിയിലെ മൈ ജിയുടെ ഷോറും ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു. മോഹന്‍ലാലിന്റെ പുത്തന്‍ ലുക്കിലുള്ള ഒടിയന്‍ ടീസര്‍ വന്നപ്പോള്‍ അത് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ആണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെ വിമര്‍ശകരുടെ വായടഞ്ഞു. മോഹന്‍ലാലിന്റെ പുത്തന്‍ ലുക്ക് ചര്‍ച്ചയായതോടെ അദ്ദേഹത്തെ നേരില്‍ കാണാനും ആരാധകരെത്തി. ആരാധകരുടെ തിരക്ക് മൂലം ഇടപ്പള്ളിയില്‍ ഗതാഗത തടസുണ്ടാകുകയും ചെയ്തു. നീല ടീഷര്‍ട്ടും ജീന്‍സും കറുത്ത കൂളിംഗ് ഗ്ലാസും ധരിച്ചായിരുന്ന താരം പരിപാടിക്ക് എത്തിയത്.

Recommended