സൗദിയിലെ സ്ത്രീകള്‍ ഇനി പൊളിക്കും, കാറ് മാത്രമല്ല ട്രക്കും ഓടിക്കും

  • 6 years ago
Now women to drive trucks in Saudi Arabia

ഏറ്റവും ഒടുവില്‍ സൗദിയില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ വിദേശികള്‍ക്ക് അല്‍പ്പം നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. കാറുകള്‍ ഓടിക്കാനുള്ള ലൈസന്‍സ് മാത്രമല്ല സൗദി സ്ത്രീകള്‍ക്ക് നല്‍കാന്‍ പോകുന്നതെന്ന് അല്‍ അറബിയ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ വാഹനങ്ങളും ഇനി സൗദിയിലെ സ്ത്രീകള്‍ ഓടിക്കും. കാറുകളും ചെറുവാഹനങ്ങളും മാത്രമല്ല, സൗദിയിലെ നാരിമാര്‍ ഇനി ഓടിക്കുക. വലിയ വാഹനങ്ങളും അവര്‍ക്ക് നല്‍കും. അതിനുള്ള പദ്ധതിയാണ് സൗദി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് എടുത്തിട്ടുള്ളത്. സ്ത്രീകള്‍ക്ക് ലോറികള്‍ ഓടിക്കാനുള്ള ലൈസന്‍സും നല്‍കാനാണ് തീരുമാനം. ഒരുതരത്തില്‍ പറഞ്ഞാല്‍ വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഭരണകൂടത്തിന്റെ ഇത്തരം തീരുമാനം. സൗദിയില്‍ വിദേശികള്‍ പ്രധാനമായും ജോലി ചെയ്തിരുന്നത് ഡ്രൈവര്‍മാരായിട്ടായിരുന്നു. സൗദി വീടുകളില്‍ ഡ്രൈവര്‍മാരായും കമ്പനികളില്‍ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാരായും പ്രധാനമായുമുണ്ടായിരുന്നത് വിദേശികളായിരുന്നു. പ്രത്യേകിച്ചും ഇന്ത്യക്കാര്‍. ഇങ്ങനെയൊരു തീരുമാനം നടപ്പിലാവുകയാണെങ്കില്‍ തീര്‍ച്ചയായും പ്രവാസികള്‍ക്ക് അത് വലിയ തിരിച്ചടിയാണ്.

Recommended