Skip to playerSkip to main contentSkip to footer
  • 12/15/2017
Shamna Kasim Opens up About Malayalam Film Industry

ഷംന കാസിമിനെ ഓർമയില്ലേ? ഒരുകാലത്ത് മലയാളസിനിമയില്‍ സജീവമായിരുന്നു ഷംന. എന്നാല്‍ പിന്നീട് അന്യഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറി ഷംന. 2004ല്‍ കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംനയുടെ അരങ്ങേറ്റം. 2007ല്‍ തെലുങ്കില്‍ അരങ്ങേറിയ ഷംന 2008ല്‍ തമിഴിലേക്കും എത്തി. ഇതോടെ മലയാളസിനിമയില്‍ ഷംനയെ കാണാതായി. മലയാള സിനിമയില്‍ തനിക്കൊരു ശത്രുവുണ്ടെന്നാണ് ഷംന കാസിം പറയുന്നത്. തനിക്ക് അവസരങ്ങള്‍ കുറയുന്നു എന്ന് മാത്രമല്ല, ലഭിക്കുന്ന ചിത്രങ്ങളില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെടുന്നതും അതുകൊണ്ടാണെന്ന് ഷംന പറയുന്നു. കാസ്റ്റിംഗ് കഴിഞ്ഞ് ചിത്രീകരണം തുടങ്ങുന്നതിന് തൊട്ട് മുമ്പ് മാത്രം ഷംന താനീ ചിത്രത്തിലില്ല എന്ന് വിളിച്ച് പറഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഷംന കാസിം പറയുന്നു. ഫാസില്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം മോസ് ആന്‍ഡ് ക്യാറ്റില്‍ നിന്ന് തന്നെ അവസാനം നിമിഷം മാറ്റിയതാണെന്ന് ഷംന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മലയാള ചിത്രങ്ങളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെടാനുള്ള കാരണങ്ങള്‍ തേടുകയാണ് ഷംന കാസിം. തന്റെ ആറ്റിറ്റിയൂഡാണോ മുഖമാണോ മലയാളത്തിന് ചേരാത്തത് എന്ന് അറിയില്ല എന്നും താരം പറയുന്നു.

Recommended