Skip to playerSkip to main contentSkip to footer
  • 12/15/2017
Unni Mukundan Files Complaint Against A Woman

സിനിമാതാരങ്ങള്‍ക്ക് പൊതുവെ നല്ല കാലമല്ല എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവവും നികുതിവെട്ടിപ്പ് കേസും എല്ലാം സിനിമാ താരങ്ങളെ പ്രതിക്കൂട്ടില്‍ നിർത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. ഒരു യുവതി കബളിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഉണ്ണി മുകുന്ദൻ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് 23ന് ഒറ്റപ്പാലം സ്വദേശിയായ ഒരു യുവതി തിരക്കഥയുമായി തന്നെ സമീപിക്കുകയായിരുന്നു. കൊച്ചി ഇടപ്പള്ളിയിലുള്ള വാടകവീട്ടിലാണ് യുവതി വന്നത്. തിരക്കഥ അപൂര്‍ണമായിരുന്നു. അതുകൊണ്ടു തന്നെ താന്‍ നിരസിക്കുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നു.തിരിച്ചുപോയ യുവതി പിന്നീട് നടനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. സിനിമയില്‍ അഭിനയിക്കണമെന്നും അല്ലെങ്കില്‍ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്റെ പരാതിയില്‍ വിശദീകരിക്കുന്നു. തൊട്ടുപിന്നാലെ മറ്റൊരു ഫോണ്‍കോളും വന്നു. യുവതിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയാണ് പുരുഷ ശബ്ദത്തില്‍ ഫോണ്‍ വന്നത്. യുവതിയെ വിവാഹം ചെയ്യണമെന്നാണ് ഇയാള്‍ പറഞ്ഞത്. അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഭീഷണി മുഴക്കുകയായിരുന്നു.

Recommended