വിവാഹമോചനത്തിന് ശേഷം അമല പോളിന് പിന്നാലെ വിവാദങ്ങള്‍ വിടാതെ കൂടിയിരിക്കുകയാണ്. നികുതി വെട്ടിപ്പ് കേസും അതിന് പിന്നാലെ ചില ചിത്രങ്ങളെച്ചൊല്ലിയുണ്ടായ വിവാദങ്ങളുമെല്ലാം അമലക്ക് പിന്നാലെയുണ്ട്. എന്നാല്‍ ഈ വിവാദങ്ങളൊന്നും ശ്രദ്ധിക്കാൻ അമലക്ക് സമയമില്ല. കൈ നിറയെ ചിത്രങ്ങളാണ് അമലക്ക്. തമിഴ് സിനിമകളിലാണ് അമല ഇപ്പോള്‍ സജീവമായിരിക്കുന്നത്. അമലയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം തിരുട്ടുപ്പയലേ കഴിഞ്ഞയാഴ്ചയാണ് റിലീസിനെത്തിയത്. മലയാളത്തില്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന സിനിമ തമിഴിലേക്ക് റിമേക്ക് ചെയ്യുന്ന സിനിമയാണ് അമല പോള്‍ നായികയായി അഭിനയിക്കുന്ന പുതിയ സിനിമ. ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്ന പേരിട്ടിരിക്കുന്ന സിനിമയിലെ ഓഡിയോ ലോഞ്ചിനിടെ അമല തനിക്ക് സിനിമയിലെ പ്രിയപ്പെട്ട വ്യക്തിയാരാണെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്.