Skip to playerSkip to main contentSkip to footer
  • 12/14/2017
Jisha case verdict

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി കൊല്ലപ്പെട്ട കേസില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂർവങ്ങളില്‍ അപൂർവമായ കേസെന്ന് കോടതി കണ്ടെത്തി. ഐപിസി 449 പ്രകാരം ഏഴ് വർഷം കഠിനതടവും ഒപ്പം ആറ് മാസത്തെ തടവും. അന്യായമായി തടഞ്ഞുവെച്ചതിന് 342 പ്രകാരം ഒരു വർഷത്തെ കഠിനതടവും പിഴയും. ഐപിസി 376 പ്രകാരം പത്ത് വർഷത്തെ കഠിന തടവും പിഴയും. അമീറുളിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോള്‍, പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണം എന്നാണ് പ്രതിഭാഗം ആവശ്യമുന്നയിച്ചത്. ജിഷയുടെ അമ്മ രാജേശ്വരി അമീറുളിന് വധശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. അതേസമയം തനിക്ക് ജിഷയെ അറിയില്ലെന്നും താൻ കൊന്നിട്ടില്ലെന്നുമായിരുന്നു അമീറുളിന്റെ വാദം. ദില്ലിയിലെ നിര്‍ഭയ സംഭവത്തിന് ശേഷം രാജ്യമനസാക്ഷിയെ ഞെട്ടിച്ച കേസായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം. 2016 ഏപ്രില്‍ 28ന് വൈകിട്ട് പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ വീട്ടില്‍ വെച്ചാണ് ജിഷ അതിക്രൂരമായി കൊല്ലപ്പെട്ടത്. അസം സ്വദേശി അമീറുള്‍ ഇസ്ലാം വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം ജിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Category

🗞
News

Recommended