നിവിൻ പോളിയുടെ ആദ്യ തമിഴ് ചിത്രമായ റിച്ചി കേരളത്തില്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ ചെറുതൊന്നുമല്ല. കന്നഡ ചിത്രമായ ഉളിദവരു കണ്ടതേയുടെ തമിഴ് റീമേക്ക് ആണ് റിച്ചി. റിച്ചിയെ വിമർശിച്ച് സംവിധായകൻ രൂപേഷ് പീതാംബരൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇപ്പോഴിതാ റിച്ചി കണ്ട കന്നഡ ചിത്രമായ ഉളിദവരു കണ്ടതേയുടെ സംവിധായകനും നടനും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ചിത്രത്തിന്റെ റീമേക്ക് മറ്റൊരു ഭാഷയില്‍ ഇറങ്ങിയാല്‍ അതിന്റെ ഒര്‍ജിനല്‍ പതിപ്പും റീമേക്കും തമ്മില്‍ താരതമ്യം ചെയ്യുന്നത് പതിവാണ്. റിച്ചി റിലീസ് ചെയ്തപ്പോഴും അത് തന്നെയാണ് സംഭവിച്ചത്. റിലീസ് ദിവസം തന്നെ വിവാദങ്ങളും ആരംഭിച്ചു. സംവിധായകന്‍ രൂപേഷ് പീതാംബരന്‍ റിച്ചിയെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് രക്ഷിത് ഷെട്ടിയുടെ പ്രതികരണം എത്തിയിരിക്കുന്നത്. റിച്ചി കണ്ടതിന് ശേഷമുള്ള തന്റെ അഭിപ്രായം ഫേസ്ബുക്കിലൂടെയാണ് രക്ഷിത് ഷെട്ടി പങ്കുവച്ചിരിക്കുന്നത്.