മോഹൻലാലും മമ്മൂട്ടിയും സഹോദരങ്ങളായി അഭിനയിച്ച സിനിമകള്‍ | filmibeat Malayalam

  • 6 years ago
Mammootty-Mohanlal Appeared Onscreen As Brothers

മലയാളത്തിലെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. അമ്പതിലധികം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച് ഒരു സിനിമയിലെത്തുമ്പോള്‍ പ്രേക്ഷകർക്ക് ഒരു പ്രത്യേക ആവേശമാണ്. സഹോദരങ്ങളായും സുഹൃത്തുക്കളായും എതിരാളികളായുമൊക്കെ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഏറ്റവുമധികം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. സ്‌ക്രീനില്‍ ശത്രുക്കള്‍, സഹോദരങ്ങള്‍, കൂട്ടുകാര്‍, എന്നിങ്ങനെ പല വേഷങ്ങളിലുമാണ് അഭിനയിച്ചിരുന്നത്. അതില്‍ സഹോദരങ്ങളായിട്ടോ അല്ലെങ്കില്‍ കുടുംബത്തിലുള്ള സഹോദരങ്ങളായിട്ടോ ഒരുപാട് സിനിമകളില്‍ താരങ്ങള്‍ അഭിനയിച്ചിരുന്നു. ഐ വി ശശി സംവിധാനം ചെയ്ത് 1984 ല്‍ റിലീസ് ചെയ്ത സിനിമയായിരുന്നു ലക്ഷ്മണരേഖ. സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും സഹോദരന്മാരായാണ് അഭിനയിച്ചത്.മോഹന്‍ലാല്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന മികച്ച സിനിമയായിരുന്നു അവിടത്തെപ്പോലെ ഇവിടെയും. ഇരുവരും നല്ല സുഹൃത്തുക്കളും അതിലുപരി പരസ്പരം സഹോദരിമാരെ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു.

Recommended