രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡൻറായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിനെ പ്രസിഡൻറായി പ്രഖ്യാപിച്ചത്. മറ്റാരു നോമിനേഷൻ നല്‍കിയിരുന്നില്ല. അതിനാല്‍ രാഹുലിനെ പ്രസിഡൻറായി തെരഞ്ഞെടുക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ ചുമതല ഏറ്റെടുക്കും. എഐസിസി ആസ്ഥാനത്ത് ചേരുന്ന പ്രത്യേക ചടങ്ങിലായിരിക്കും ചുമതലക്കൈമാറ്റം. കോണ്‍ഗ്രസ് പ്രവർത്തക സമിതിയും അന്ന് ചേരും. 19 വർഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസ്സ് വലിയ തിരിച്ചടി നേരിട്ട് നില്‍ക്കുന്ന സമയത്താണ് സോണിയ ഗാന്ധി അധ്യക്ഷ പദവിയിലെത്തിയത്. കോണ്‍ഗ്രസ്സ് അധ്യക്ഷ പദവിയില്‍ ഉള്ളയാള്‍ ജീവനോടെയിരിക്കുമ്പോള്‍ തന്നെ പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്നത് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ്സില്‍ നേതൃമാറ്റമുണ്ടാകുന്നത്. നേരത്തെ തന്നെ രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നിരുന്നു.