Skip to playerSkip to main contentSkip to footer
  • 12/11/2017
Shatrughnan Sinha Questions Narendra Modi

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രചാരണത്തില്‍ ഇടംപിടിച്ചു. പാകിസ്താന്‍ ബന്ധമാണ് ബിജെപിയും കോണ്‍ഗ്രസും പരസ്പരം പഴിചാരുന്നത്. ഇതൊക്കെ അവസാനിപ്പിക്കൂവെന്ന് നരേന്ദ്ര മോദിയോട് ബിജെപി എംപി ആവശ്യപ്പെട്ടിരിക്കുന്നതാണ് പുതിയ വാര്‍ത്ത. ശക്തമായ വാക്കുകളാണ് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രസംഗിച്ച വാക്കുകള്‍ പരാമര്‍ശിച്ചായിരുന്നു സിന്‍ഹയുടെ മറുപടി. പാലന്‍പൂരിലെ റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാകിസ്താന്‍ ബന്ധമുണ്ടെന്ന് ആരോപിച്ചത്. പാകിസ്താന്‍ ഹൈക്കമ്മീഷണറുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മണി ശങ്കര്‍ അയ്യര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു മോദി പ്രസംഗിച്ചത്. സൈനിക ഓഫീസര്‍മാരുമായും അയ്യര്‍ സംസാരിച്ചു. അഹ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ചയെന്നും മോദി ആരോപിച്ചിരുന്നു.

Category

🗞
News

Recommended