Skip to playerSkip to main contentSkip to footer
  • 12/9/2017
How to look 10 Years Younger

സൌന്ദര്യ സംരക്ഷണത്തില്‍ നമ്മളില്‍ പലരും വളരെ പിന്നിലാണ്. എന്നാല്‍ പ്രായമാകുന്തോറും സൌന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധ കൂടി കൂടി വരികയാണ് ചെയ്യുക. അതിനാല്‍ പ്രായം കുറക്കാനുള്ള പല വഴികളെക്കുറിച്ചും ആളുകള്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ തേനും നാരങ്ങയും പ്രായം കുറക്കും എന്നറിയാമോ? ചര്‍മ്മത്തിന് മാത്രമല്ല മുടിക്കും ആരോഗ്യം നല്‍കുന്ന ഒന്നാണ് തേനും നാരങ്ങയും.
ഒരു നാരങ്ങ മുറിച്ച് അതിലേക്ക് അര ടീസ്പൂണ്‍ തേന്‍ ചേര്‍ക്കാം. ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ് എന്തൊക്കെയെന്ന് നോക്കാം. വാര്‍ദ്ധക്യം മൂലം മുഖത്തുണ്ടാവുന്ന ചുളിവുകളും മറ്റും ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തേനും നാരങ്ങയും. ഇതിലെ അസിഡിക് ഫലങ്ങള്‍ നല്ലതു പോലെ ചുളിവകറ്റാന്‍ സഹായിക്കുന്നു. നാരങ്ങ വെറുതേ നേരിട്ട് മുഖത്ത് തേക്കുകയാണെങ്കില്‍ അത് പലപ്പോഴും മുഖത്ത് കുരുക്കള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ തേനിനോടൊപ്പം ചേരുമ്പോള്‍ അത് മുഖത്തെ മുഖക്കുരുവിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

Recommended