നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് വെളുത്തുള്ളിക്ക്. ധാരാളം ആൻഡി ഓക്സൈഡുകളും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. അലിസിൻ എന്ന ഘടകവും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. സള്‍ഫര്‍ അടങ്ങിയ വസ്തുക്കളുടെ സാന്നിധ്യമാണ് വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധത്തിന് കാരണം. വെളുത്തുള്ളി അരിയുകയോ നുറുക്കുകയോ ചെയ്ത ശേഷം കുറച്ചുനേരം വെറുതെ വെച്ചാല്‍ മാത്രമേ അലിസിന്‍ കൂടുതലായി ഉണ്ടാകൂ. സെലിനിയവും വെളുത്തുള്ളിയില്‍ ധാരാളം ടങ്ങിയിട്ടുണ്ട്. അലിസിനെ കൂടാതെ അജോയീന്‍, അലീന്‍ തുടങ്ങിയവ ശരീരത്തിലെ ദഹനവ്യവസ്ഥയിലും രക്തചംക്രമണ വ്യവസ്ഥയിലും ശരീര പ്രതിരോധ വ്യവസ്ഥയിലും ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമെ രക്തസമ്മര്‍ദം കുറക്കുകയും ശരീരത്തിലെ വിഷാംശം നീക്കുകയും ചെയ്യും. ദിവസവും അല്‍പം വെളുത്തുള്ളി ജ്യൂസ് കുടിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കും. ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ദിവസവും വെളുത്തുള്ളി ജ്യൂസ് കുടിയ്ക്കുന്നത്. ഇത് ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കാം. ഈ വെള്ളം കവിള്‍ക്കൊള്ളുന്നതും നല്ലതാണ്.