Skip to playerSkip to main contentSkip to footer
  • 12/9/2017
Prithviraj About Casting Couch

നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം സിനിമാലോകത്ത് നിന്നും ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും ഉണ്ടായി. മലയാള സിനിമയില്‍ കാസ്റ്റിങ് കൌച്ച് ഉണ്ടെന്ന തരത്തിലും പല വെളിപ്പെടുത്തലുകളും നടന്നു. ഇതാദ്യമായി യുവനടൻ പൃഥ്വിരാജ് കാസ്റ്റിങ് കൌച്ചിനെക്കുറിച്ച് പ്രതികരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിൻറെ വെളിപ്പെടുത്തല്‍. സിനിമയില്‍ രണ്ട് ലോകമുണ്ട് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഞാന്‍ ജീവിയ്ക്കുന്ന സിനിമാ ലോകത്ത് അത്തരം മോശം അനുഭവങ്ങളോ പരാതികളോ ഇല്ല. എന്നാല്‍ മറ്റൊരു ചിന്താഗതിയുമായി എത്തുന്ന ചിലരുടെ ഒരു ലോകവും ഇവിടെയുണ്ട് എന്നാണ് പൃഥ്വി പറഞ്ഞത്.ഞാന്‍ ജീവിയ്ക്കുന്ന സിനിമാ ലോകത്തോ, ഞാന്‍ ചെയ്യുന്ന സിനിമയിലോ ഒരു സ്ത്രീയ്ക്കും പരാതി ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കുമെന്നും പൃഥ്വി പറഞ്ഞു.

Recommended