കേരളത്തിലോടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കി | Oneindia Malayalam

  • 6 years ago
Eight Trains Cancelled In Kerala

റെയില്‍‌വേ കേരളത്തോട് കാണിക്കുന്ന അവഗണന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എല്ലാത്തവണയും റെയില്‍വേ ബജറ്റ് വരുമ്പോള്‍ ഈ വിഷയം ഒരുപാട് ചര്‍ച്ചയായിട്ടുമുണ്ട്. ഇപ്പോഴിതാ എട്ട് തീവണ്ടികള്‍ കൂടി റദ്ദാക്കിയിരിക്കുകയാണ് റെയില്‍വേ. മതിയായ ജീവനക്കാരില്ല എന്ന ന്യായം പറഞ്ഞാണ് തീവണ്ടികള്‍ റദ്ദാക്കുന്നത്. ഡിസംബര്‍ 9, ശനിയാഴ്ച മുതല്‍ രണ്ട് മാസത്തേക്കാണ് തീവണ്ടികള്‍ റദ്ദാക്കുന്നത്. എന്തായാവും എക്‌സ്പ്രസ് തീവണ്ടികളേയും ദീര്‍ഘദൂര വണ്ടികളേയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാസഞ്ചര്‍, മെമു തീവണ്ടികളാണ് റദ്ദാക്കുന്നത്. തെക്കന്‍ കേരളത്തെ ആണ് ഇത് വലിയ തോതില്‍ ബാധിക്കുക. മലബാര്‍ മേഖലയില്‍ ഉള്ള പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കിയിട്ടില്ല. കൊല്ലം-കോട്ടയം മെമ്മു, കൊല്ലം-എറണാകുളം മെമ്മു, കോട്ടയം-കൊല്ലം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍, കൊല്ലം-കോട്ടയം പാസഞ്ചര്‍, എറണാകുളം-കൊല്ലം പാസഞ്ചര്‍ എന്നിവയാണ് രണ്ട് മാസത്തേക്ക് റദ്ദാക്കിയിരിക്കുന്നത്

Recommended