പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിനായി കാത്തിരിക്കാൻ ഒട്ടേറെ കാരണങ്ങളുണ്ട്. മോഹൻലാലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ വർഷമാണ് ലൂസിഫർ പ്രഖ്യാപിച്ചത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ ഇടക്ക് ചിത്രം ഉപേക്ഷിച്ചതായും വാർത്തകളുണ്ടായിരുന്നു. എന്തായാലും ആരാധകർ നിരാശപ്പെടാൻ വരട്ടെ. നിങ്ങള്‍ക്കൊരു സന്തോഷവാർത്തയുണ്ട്. സംവിധായകന്‍ പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തിരക്കഥാകൃത്ത് മുരളി ഗോപിയും ഒന്നിച്ചുള്ള ഒരു പുതിയ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ ചിത്രം. അടുത്ത വര്‍ഷം മെയ് മാസം ചിത്രീകരണം ആരംഭിക്കും.