Skip to playerSkip to main contentSkip to footer
  • 12/7/2017
Jerusalem Status: Saudi Concern Donald Trump's Announcement

ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയപ്പോഴും രാജകുമാരന്മാരെ അറസ്റ്റ് ചെയ്തപ്പോഴും സൌദിക്കൊപ്പം പൂർണ പിന്തുണ പ്രഖ്യാപിച്ച് നിലകൊണ്ട രാഷ്ട്രമാണ് അമേരിക്ക. എന്നാല്‍ ട്രംപുമായി സൌദിക്കും സല്‍മാൻ രാജാവിനും ഉണ്ടായിരുന്ന ആ നല്ല ബന്ധം അവസാനിക്കുകയാണോ എന്നാണ് ലോകരാജ്യങ്ങള്‍ ചോദിക്കുന്നത്. അതിന് കാരണം ഇസ്രായേലുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തുന്ന നീക്കങ്ങളാണത്രേ. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചിരിക്കുകയാണ്. അമേരിക്കൻ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് അമേരിക്ക. കടുത്ത ഭാഷയില്‍ ആണ് സൗദി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.
ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്‌റെ നടപടി നിരാശപ്പെടുത്തുന്നതാണ് എന്നാണ് സൗദി അറേബ്യ പ്രതികരിച്ചിരിക്കുന്നത്. അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുന്ന നടപിയും ഞെട്ടിപ്പിക്കുന്നതാണ് എന്നാണ് സൗദിയുടെ പ്രതികരണം.

Category

🗞
News

Recommended