മാതു മതംമാറിയത് വിവാഹം കഴിക്കാനോ? | filmibeat Malayalam

  • 6 years ago
Why Actress Mathu changed her religion?

തൊണ്ണൂറുകളില്‍ മലയാളത്തില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു മാതു. എന്നാല്‍ ഈ അടുത്ത കാലത്ത് മാതു വാര്‍ത്തകളില്‍ ഇടംപിടിച്ചത് മതംമാറ്റത്തിന്‍റെ പേരിലാണ്. വിവാഹം കഴിക്കാന്‍ വേണ്ടി മാതു മതംമാറി എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മാതു തന്നെ ഒരു വിശദീകരണം നല്‍കിയിരിക്കുകയാണ്. വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് മാതു കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. അമരത്തില്‍ അഭിനയിക്കുന്ന കാലം മുതല്‍ തന്നെ താന്‍ ക്രിസ്തുമത വിശ്വാസിയായിരുന്നു എന്നാണ് മാതു പറയുന്നത്. വിവാഹം കഴിക്കാന്‍ വേണ്ടിയല്ല മതംമാറിയത്. അമരത്തിലെ ഓഫര്‍ കിട്ടിയപ്പോള്‍ താന്‍ ജീസസിന്‍റെ മകളാണെന്ന് മാതു പറയുന്നു. അച്ഛന്‍റെയും അമ്മയുടെയും പൂര്‍ണ്ണ പിന്തുണയോടെയായിരുന്നു മതം മാറ്റം. പേരും മാറ്റിയിരുന്നുവെങ്കിലും സിനിമകളുടെ ടൈറ്റില്‍ കാര്‍ഡിലില്‍ എല്ലാം മാതു എന്ന് തന്നെയായിരുന്നു ഉണ്ടായിരുന്നത്. എല്ലാ ആഴ്ചയും പള്ളിയില്‍ പോകും. പ്രാര്‍ത്ഥനയാണ് തന്‍റെ ശക്തിയെന്നും മാതു പറയുന്നു.

Recommended