Skip to playerSkip to main contentSkip to footer
  • 12/5/2017
Pregnancy, This Clarification Is Important

വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഗര്‍ഭിണിയാകുന്ന സംഭവം അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷേ ഉദാഹരണമായി വിവാഹം കഴിഞ്ഞിട്ട് രണ്ടര മാസമേ ആയിട്ടുള്ളൂ എങ്കിലും സ്കാന്‍ റിപ്പോര്‍ട്ട് പ്രകാരം ഗര്‍ഭിണിയിട്ട് മൂന്ന് മാസം ആണെങ്കില്‍ പിന്നെ പ്രശ്നങ്ങളായിരിക്കും. ഇതെങ്ങനെ സംഭവിച്ചു എന്നറിയാതെ കുഴങ്ങുന്നവര്‍ നിരവധിയുണ്ടാകും. ഒരു കുടുംബ കലഹം ഉണ്ടാകാന്‍ ഇത് തന്നെ ധാരാളം. ന്താണ് ഈ സ്കാനിങ് റിപ്പോര്‍ട്ടിന്‍റെ ഗുട്ടന്‍സ് എന്ന് വ്യക്തമാക്കുകയാണ് ഡോ ഷിംന അസീസ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഇതിന്റെ ഗുട്ടൻസ്‌ ഇത്രയേയുള്ളൂ. ഗർഭത്തിന്റെ പ്രായം അളക്കുന്നത്‌ അവസാനമായി മാസമുറ ഉണ്ടായതിന്റെ ആദ്യദിവസം തൊട്ടാണ്‌. ശരാശരി 28 ദിവസം വരുന്ന ഒരു ആർത്തവചക്രത്തിന്റെ മദ്ധ്യത്തിലാണ് അണ്‌ഢവിസർജ്ജനം നടക്കുന്നത്. ഈ അണ്ഢം ഇരുപത്തിനാല്‌ മണിക്കൂർ ബീജത്തെയും കാത്തിരിക്കും. ഒരുദാഹരണത്തിന് നവംബർ 1ന്‌ ആർത്തവം ഉണ്ടായ മണവാട്ടി നവംബർ 15ന്‌ കല്യാണം നടന്ന് ആദ്യരാത്രി ആഘോഷിക്കുമ്പോൾ അന്നത്തെ ആഘോഷത്തിൽ നിന്ന് അവൾ ഗർഭം ധരിക്കാൻ സാധ്യതയുണ്ട് എന്ന് മാത്രമല്ല, ഗർഭത്തിന്റെ പ്രായം കണക്കാക്കുന്നത്‌ കല്യാണത്തിന് രണ്ടാഴ്‌ച മുൻപ്‌ അവൾക്ക്‌ ആർത്തവം തുടങ്ങിയ നവംബർ 1 തൊട്ടാകും. ഫലത്തിൽ, കുട്ടിയെ 'വന്നപ്പോൾ കൊണ്ടു വന്നു' എന്ന്‌ ആരോപിക്കപ്പെടാം.

Category

🗞
News

Recommended