സണ്ണി ലിയോണിനൊപ്പെ ലോകം തിരഞ്ഞത് കാവ്യ മാധവനെയും | filmibeat Malayalam

  • 6 years ago
വാര്‍ഷിക വിശകലന പട്ടികയില്‍ ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ 10 പ്രശസ്തരായ സ്ത്രീകളുടെ പട്ടികയില്‍ മലയാളത്തില്‍ നിന്നുമൊരാള്‍ എത്തിയിരിക്കുകയാണ്. സണ്ണി ലിയോണ്‍ ആണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെങ്കില്‍ മറ്റ് പ്രമുഖ നടിമാര്‍ക്കൊപ്പം പട്ടികയിലെ ഒമ്പതാം സ്ഥാനം നേടിയിരിക്കുന്നത് മലയാളത്തിന്റെ കാവ്യ മാധാവനാണ്. സണ്ണി ലിയോണും ഭര്‍ത്താവും മഹാരാഷ്ട്രയില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തതുമായി ബന്ധപ്പെട്ട് ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. ഇതാണ് സണ്ണിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഇന്ത്യയിലെ പല പ്രമുഖ നടിമാരും പട്ടികയില്‍ ഇടം നേടിയപ്പോള്‍ അതില്‍ ഒമ്പതാം സ്ഥാനം നടി കാവ്യ മാധവന് കിട്ടിയിരിക്കുകയാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയുടെ ഭര്‍ത്താവും നടനുമായ ദിലീപ് ജയിലില്‍ പോയതും മറ്റുമാണ് കാവ്യ മാധവനും വാര്‍ത്തയില്‍ നിറയാനുണ്ടായ കാരണം. പട്ടികയിലുള്ള മറ്റൊരു താരമാണ് പ്രിയങ്ക ചോപ്ര. ഈ വര്‍ഷം നടി ഹോളിവുഡിലേക്കുള്ള അരങ്ങേറ്റം നടത്തിയതും മറ്റുമായി പ്രിയങ്ക എന്നും വാര്‍ത്തകളില്‍ സ്ഥിരം സാന്നിധ്യമാണ്.

Recommended