നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം കോടതി സ്വീകരിച്ചു. കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. ഇനി കേസിന്റെ വിചാരണ എന്ന് തുടങ്ങും എന്നാണ് അറിയാനുള്ളത്. കേസിന്റെ വിചാരണക്കായി പ്രത്യേക കോടതി രൂപീകരിക്കുമോ എന്ന കാര്യവും ഇനി കാത്തിരുന്ന് കാണണം. അനുബന്ധ കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. നേരത്തെ ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്തിമ കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. നവംബര്‍ 22 ന് ആയിരുന്നു അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. മുന്നൂറില്‍ അധികം സാക്ഷികളാണ് കുറ്റപത്രത്തില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ അമ്പതോളം പേര്‍ സിനിമ മേഖലയില്‍ നിന്നുള്ളവരാണ്. 450 ല്‍ പരം തെളിവുകളും കുറ്റപത്രത്തില്‍ പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്.