എന്തുകൊണ്ട് കൃഷ്ണനെ ഇഷ്ടപ്പെടുന്നു? അലി പറയുന്നു | Oneindia Malayalam

  • 6 years ago
Ali Akbar's facebook post about lord krishna

ബിജെപി, സംഘപരിവാർ അനുകൂല പ്രസ്താവനകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് സംവിധായകനായ അലി അക്ബർ. ബിജെപിയെയും സംഘപരിവാറിനെയും പ്രതിപാദിക്കുന്ന എന്ത് വിഷയം തന്നെയായാലും പ്രതികരണവുമായി അലി രംഗത്തെത്താറുണ്ട്. അലി അക്ബറിന്റെ മിക്ക ഫേസ്ബുക്ക് പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാറുമുണ്ട്. ഏറ്റവുമൊടുവിൽ അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറി. എന്തുകൊണ്ട് കൃഷ്ണൻ എന്നു തുടങ്ങുന്ന കുറിപ്പിൽ ഭഗവാൻ ശ്രീകൃഷ്ണനെക്കുറിച്ചാണ് അലി അക്ബർ പറയുന്നത്. എന്തുകൊണ്ട് കൃഷ്ണൻ എന്ന് പറഞ്ഞാണ് അലിയുടെ പോസ്റ്റ് തുടങ്ങുന്നത്. എന്തുകൊണ്ട് കൃഷ്ണൻ ?എന്റെ ചില ബന്ധുക്കൾക്ക് സംശയം, എന്തിനാണ് എന്റെ വീടിനു കൃഷ്ണ കൃപ എന്നു പേരിട്ടത് ?ഗുരുവായൂരിൽ എന്നെ കേറ്റുമോ എന്നൊക്കെ. ഞാൻ ഗീത പഠിക്കുമ്പോൾ മുസ്ലിമായ എനിക്ക് സംശയം, എനിക്ക് ഈ വിശ്വാസവുമായി എങ്ങിനെ മുന്നോട്ടു പോകാനാവും. അപ്പോഴാണ് ഭഗവാൻ പറയുന്നത് നീ കുല ധർമ്മം പാലിക്കണം അഥവാ നീ മുസ്ലിമായി തന്നെ ജീവിക്കണമെന്ന്.

Recommended